KasaragodKeralaLatest

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയ നിലയില്‍

“Manju”

കാസര്‍കോട് : ചെറുവത്തൂരില്‍ രണ്ടു മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയ നിലയില്‍ . ചെറുവത്തൂര്‍ കാടങ്കോട് ഓട്ടോ ഡ്രൈവറായ പിലിക്കോട് മടിവയലിലെ കിഴക്കേരരാട്ടുമ്മല്‍ രൂകേഷ് (37), മക്കളായ പിലിക്കോട് ഗവ. യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി വൈദേഹി (10), ഒന്നാം ക്ലാസ് വിദ്യാര്‍ഥി ശിവനന്ദ് (ആറ്) എന്നിവരാണ് മരിച്ചത്.

രൂകേഷിനെ വീടിന്റെ തെക്ക് ഭാഗത്ത് കോണ്‍ക്രീറ്റില്‍ കയറില്‍ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം വീടിനുള്ളിലുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു മൂത്തകുട്ടിയുടെ പിറന്നാള്‍. ഇതിന് മുന്നോടിയായി ഭാര്യ സബിയയുടെ പെരിയയിലുള്ള വീട്ടില്‍ നിന്നും മക്കളെ പിലിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നു. സബിയ ഒരു വര്‍ഷത്തോളമായി സ്വന്തം വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിവരം.

Related Articles

Back to top button