KeralaKozhikodeLatestThiruvananthapuram

സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയുടെ പിതാവ് ഡി. നന്ദഗോപാൽ ദിവംഗതനായി

“Manju”

കോഴിക്കോട് : കോയമ്പത്തൂർ കുനിയമുത്തൂർ ശാന്തിസദനത്തിൽ ഡി. നന്ദഗോപാൽ (71) ഇന്ന് പുലർച്ചെ 2.25ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ദിവംഗതനായി. ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഇൻചാർജ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയുടെ പിതാവാണ്. തമിഴ്നാട് വൈദ്യുതിബോർഡിൽ റവന്യൂ സൂപ്പർവൈസറായി ജോലിയിൽ നിന്നും വിരമിച്ചു. ഭാര്യ: ജി. ജയന്തി. 1948 ഡിസംബർ 6 ന് കെ. ദുരൈയുടേയും സരസ്വതിയുടേയും മകനായി കോയമ്പത്തൂർ കുനിയമുത്തൂരിൽ ജനിച്ചു. 1983 മെയ് 12 ന് ആദ്യമായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ എത്തി. ഏകമകൻ വിദ്യാശങ്കർ എൻ 1999ൽ ആശ്രമത്തിൽ ബ്രഹ്മചാരിയാവുകയും 2009 ൽ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി എന്ന പേരിൽ സന്ന്യാസം സ്വീകരിച്ച് ഗുരുധർമ്മപ്രകാശസഭാംഗമായി. 2008 ൽ ഈ കുടുംബം തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മിപുരത്തേക്ക് താമസം മാറ്റി. സംസ്ക്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് ഉച്ചയോടെ കോഴിക്കോട് നടക്കും.

Related Articles

Back to top button