India

സ്‌ക്രാപ്പേജ് പോളിസി വിശദീകരിച്ച് നിതിൻ ഗഡ്കരി

“Manju”

ന്യൂഡൽഹി: പാർലമെന്റിൽ സ്‌ക്രാപ്പേജ് പോളിസി വിശദീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഫിറ്റ്‌നസുള്ള വാഹനങ്ങളെ അപേക്ഷിച്ച് പഴയ വാഹനങ്ങൾ 10 മുതൽ 12 വരെ അധികം മലിനീകരണം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പാർലമെന്റിൽ വിശദീകരിച്ചു.

20 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമെത്തിയ 51 ലക്ഷം വാഹനങ്ങളാണ് നിരത്തിലുള്ളത്. 15 വർഷത്തിന് മുകളിൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതും 15 വർഷത്തിലധികം കാലപ്പഴക്കമുള്ളതുമായ 17 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഇത്രയും കാലപ്പഴക്കം എത്തിയ വാഹനങ്ങൾ റോഡിലിറങ്ങുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും വലിയ വായുമലിനീകരണത്തിന് കാരണമാകുമെന്നും ഗഡ്കരി പാർലമെന്റിൽ വ്യക്തമാക്കി.

സ്‌ക്രാപ്പേജ് പോളിസി പ്രകാരം വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വർഷവും സ്വകാര്യ വാഹനങ്ങളുടെ ആയുസ് 20 വർഷവുമായാണ് നിജപ്പെടുത്തിയത്. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് 15 വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സ്‌ക്രാപ്പേജ് പോളിസിയിലൂടെ പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്കും സക്രാപ്പ് സെന്ററുകൾ പോലെയുള്ള വ്യവസായ സ്ഥാപനങ്ങൾക്കും സാമ്പത്തികമായി ലാഭമുണ്ടാകുമെന്നും ഗഡ്കരി പറഞ്ഞു.

 

Related Articles

Back to top button