IndiaLatest

ഗുസ്തി താരം റിതിക ഫോഗട്ട് മരിച്ച നിലയില്‍

“Manju”

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: ഗുസ്തി താരം റിതിക ഫോഗട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും കവിത ഫോഗട്ടിന്റെയും ബന്ധുവാണ് റിതിക. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
മാര്‍ച്ച്‌ 14ന് രാജസ്ഥാനില്‍ വച്ച്‌ നടന്ന ടൂര്‍ണമെന്റില്‍ റിതിക ഒരു പോയിന്റിനാണ് പരാജയപ്പെട്ടത്. മത്സരത്തില്‍ പരാജയപ്പെട്ടതോടെ റിതിക കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

റിതികയുടെ അമ്മാവനാണ് ഗുസ്തിയിലെ ഇതിഹാസ താരം മഹാവീര്‍ സിങ് ഫോഗട്ട്. റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയതും ഇദ്ദേഹത്തിന്റെ വസതിയിലാണ്.

Related Articles

Back to top button