IndiaLatest

ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ ഇനി കുതിക്കും

“Manju”

ഇനി ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കും : ആർ.ബി.ഐ ഗവർണർ

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയുടെ മോശം കാലം അവസാനിച്ചെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്​തികാന്ത ദാസ്​. ഇനി രാജ്യത്തെ സമ്പദ്​വ്യവസ്ഥയില്‍ പുരോഗതിയുണ്ടാകുമെന്നും സര്‍ക്കാറിന്റെ നിക്ഷേപങ്ങള്‍ ഇതിന്​ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്‍ മൂലധനനിക്ഷേപം സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും നിക്ഷേപത്തേയും കരുത്തുറ്റ രീതിയില്‍ സ്വാധീനിക്കുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ വ്യക്​തമാക്കി.“ഇനി മുതല്‍ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയില്‍ വളര്‍ച്ച മാത്രമേ ഉണ്ടാകു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്​വ്യവസ്ഥ 10.5 ശതമാനം നിരക്കില്‍ വളരും. ” അദ്ദേഹം പറഞ്ഞു.

അതേസമയം, പണപ്പെരുപ്പം വര്‍ധിച്ചതും കോവിഡ്​ രോഗികളുടെ എണ്ണം ഉയര്‍ന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വര്‍ഷം 13 ലക്ഷം കോടി കേന്ദ്രം കടമെടുത്തിട്ടുണ്ട്​. അടുത്ത വര്‍ഷം 12 ലക്ഷം കോടി കടമെടുക്കേണ്ടി വരും. ആര്‍.ബി.ഐയുടെ വിപണി ഇടപെടല്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button