IndiaLatest

കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ  ​ഗോഡൗണുകൾ പൊളിക്കും : രാകേഷ് ടികായത്ത്

“Manju”

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും അക്രമം നടത്തുമെന്ന് ഭീഷണി മുഴക്കി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. നിയമം പിൻനവലിച്ചില്ലെങ്കിൽ സ്വകാര്യ കമ്പനികളുടെ ​ഗോഡൗണുകൾ തകർക്കുമെന്നാണ് ടികായത്ത് ഭീഷണി മുഴക്കിയത്. പഞ്ചാബിലെ ശ്രീ​​ഗം​ഗാ ന​ഗറിൽ നടന്ന മഹാപഞ്ചായത്തിലാണ് ടികായത്തിന്റെ ആഹ്വാനമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാർഷിക നയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സ്വകാര്യ കമ്പനികളുടെ ​ഗോഡൗണുകൾ തകർക്കും. മോദി സർക്കാർ ഇന്ത്യയെ ചില സ്വകാര്യ ബിസിനസുകാർക്ക് വിൽക്കുകയാണെന്ന് ടികായത്ത് ആരോപിച്ചു. ഇനി പാൽ, വൈദ്യുതി, രാസവളം, മോട്ടോർ വാഹനങ്ങൾ എന്നിവ കോർപ്പറേറ്റുകളുടെ കീഴിലാണ് പ്രവർത്തിക്കുക.രാജ്യത്തിന്റെ തെക്കൻ ഭാ​ഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ മാദ്ധ്യമങ്ങൾ ഉൾക്കൊള്ളിക്കുന്നില്ലെന്നും അതിനാൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ നേടുമെന്നും ടികായത്ത് പറഞ്ഞു.

നേരത്തെ ഇത്തരത്തിൽ പ്രതിഷേധക്കാർ ജിയോ ടവറുകൾ തകർത്തിരുന്നു. കോൺ​ഗ്രസ് നേതാക്കളുടെയും സംഘടനാ നേതാക്കളുടെയും പ്രകോപനമാണ് പ്രതിഷേധക്കാരെ ടവർ നശിപ്പിക്കാൻ പ്രേരിപ്പിച്ചത്. 1500 ഓളം ജിയോ ടവറുകൾ തകർത്ത് ഇവർ ടവറിലുണ്ടായിരുന്ന ജനറേറ്ററുകൾ മോഷ്ടിച്ച് ​ഗുരുദ്വാരകൾക്ക് നൽകിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. ഇതിനെതിരേ ജിയോ അധികൃതർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button