IndiaLatest

100 വാ​ഹ​ന പൊ​ളി​ശാ​ല​ക​ള്‍ തു​റ​ക്കുമെന്ന്​ കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി

“Manju”

ശ്രീജ.എസ്‌

രാജ്യത്ത് 100 വാ​ഹ​ന പൊ​ളി​ശാ​ല​ക​ള്‍ തു​റ​ക്കുമെന്ന്​ കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി. ക​പ്പ​ല്‍ പൊ​ളി​ശാ​ല​യു​ള്ള ഗു​ജ​റാ​ത്തി​ലെ അ​ലാ​ങ്ങി​ല്‍ നൂ​ത​ന സാ​ങ്കേതി​ക വി​ദ്യ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക കേ​ന്ദ്രം ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. വാ​ഹ​ന പൊ​ളി​ശാ​ല​ക​ള്‍​ക്ക്​ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ല്‍ ല​ളി​ത​മാ​യ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​വു​ക. എ​ന്നാ​ല്‍, പ​രി​സ്​​ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്ക​ണം.

20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷത്തിന്​ മുകളിലുള്ള വാണിജ്യ വാഹനങ്ങളുമാണ്​ ആക്രിയാക്കുക. വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ പുതുക്കുമ്പോള്‍ ഫിറ്റ്​നസ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കും. പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ ഫി​റ്റ്​​ന​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കാ​ന്‍ ഓ​​ട്ടോ​മേ​റ്റ​ഡ്​ കേ​ന്ദ്ര​ങ്ങ​ള്‍ സം​സ്​​ഥാ​ന ത​ല​ത്തി​ല്‍ തു​റ​ക്കും. ഇ​തെ​ല്ലാം വ​ഴി 10,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 35,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 40,000 കോ​ടി​യു​ടെ ജി.​എ​സ്.​ടി വ​രു​മാ​ന വ​ര്‍​ധ​ന​വും ഉ​ണ്ടാ​കും.

Related Articles

Back to top button