IndiaLatest

സഞ്ജീവ് സ്റ്റാലിന്‍ കേരള ബ്ലാസ്റ്റേഴ്സില്‍

“Manju”

ശ്രീജ.എസ്‌

ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവതാരങ്ങളിലൊരാളായ സഞ്ജീവ് സ്റ്റാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. പോര്‍ച്ചുഗീസ് ലീഗില്‍ കളിക്കുന്ന താരത്തിന് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച സഞ്ജീവ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തും. 2024 വരെയാണ് താരത്തിന്റെ കരാര്‍. ഇന്ത്യന്‍ ആരോസിലൂടെയാണ് സഞ്ജീവ് സ്റ്റാലിന്‍ തന്റെ പ്രഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. മൂന്ന് സീസണുകളിലായി 28 മത്സരങ്ങളില്‍ ഇന്ത്യന്‍ ആരോസിനുവേണ്ടി ബൂട്ടണിഞ്ഞു.

2019 ല്‍ പോര്‍ച്ചുഗീസ് ലീഗിലേക്ക് മാറിയ സ്റ്റാലിന്‍ ഡിപ്പോര്‍ട്ടീവോ എയ്വീസിന്റെ അണ്ടര്‍ 23 ടീമില്‍ ചേര്‍ന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് ക്ലബായ സെര്‍ട്ടനെന്‍സിലേക്കും വായ്പ അടിസ്ഥാനത്തില്‍ എത്തിയിരുന്നു.

Related Articles

Back to top button