IndiaLatest

വീണ്ടും കോവിഡ് ആശങ്കയില്‍ രാജ്യം

“Manju”

രാ​ജ്യ​ത്ത് ആ​ശ​ങ്ക ഉ​യ​ര്‍​ത്തി കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. 24 മ​ണി​ക്കൂ​റി​ല്‍ 35,871 പേ​ര്‍​ക്കു പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 102 ദി​വ​സ​ത്തി​നി​ട​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്ക്. ഇ​തി​നി​ടെ, ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 400 ആ​യി ഉ​യ​ര്‍​ന്നു. ബ്രി​ട്ട​ന്‍‍, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ അ​തി​വേ​ഗ വൈ​റ​സ് ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 158 പേ​ര്‍​ക്ക് ബാ​ധി​ച്ചെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്‌​ട്ര, കേ​ര​ളം, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍. എ​ന്നാ​ല്‍, ഒ​രു മാ​സ​മാ​യി കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണെ​ന്നു കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 172 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 17,741 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Related Articles

Back to top button