IndiaInternational

ഇന്ത്യ ഉസ്‌ബെക് സംയുക്ത സൈനിക അഭ്യാസത്തിന് സമാപനം.

“Manju”

ഡെറാഡൂൺ: ഏഷ്യൻ മേഖലയിലെ ഐ.എസിന്റെയും മറ്റ് ഭീകരസംഘടന കളുടേയും ഭീഷണിനേരിടാനുള്ള സംയുക്ത സൈനിക പരിശീലനത്തിന് ഇന്ന് സമാപനം. ഉസ്‌ബെക്കിസ്താനാണ് ഇന്ത്യൻ കരസേനയ്ക്കൊപ്പം ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പരിശീലനം നേടി തിരികെപോകുന്നത്. 2015ൽ പ്രധാനമന്ത്രി നേരേന്ദ്രമോദിയാണ് ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുമായി ഭീകരവിരുദ്ധ സൈനിക പോരാട്ടത്തിനായുള്ള സംയുക്ത പരിശീലനമെന്ന ആശയത്തിന് തുടക്കം കുറിച്ചത്.ഡസ്തലിക്-2 എന്ന പേരിലാണ് ഇത്തവണ സംയുക്തപരിശീലനം നടക്കുന്നത്. ലെഫ്.ജനറൽ സി.ബി.പൊന്നപ്പയാണ് പരിശീലനത്തിന്റെ വിവരം അറിയിച്ചത്.

സംയുക്ത സൈനിക പരിശീലനം ഒരു രാജ്യാന്തര സന്ദേശം കൂടിയാണ്. ഇരുരാജ്യ ങ്ങളും സൈനിക പ്രതിരോധ രംഗത്ത് ദീർഘകാലമായി സഹകരിക്കു ന്നവരാണ്. ഏഷ്യൻ മേഖലയിലെ എല്ലാ വെല്ലുവിളികളും നേരിടാനുള്ള തയ്യാറെടുപ്പും സൈനികർ പരിശീലിച്ചതായും പൊന്നപ്പ അറിയിച്ചു.

ഉത്തരാഖണ്ഡിലെ റാണീഖേട്ടിലെ ചൗബാത്തിയ സൈനിക കേന്ദ്രത്തിലാണ് ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ പരിശീലനം രണ്ടാഴ്ചയായി നടന്നുവരുന്നത്. 45 അംഗങ്ങളടങ്ങുന്ന ഇന്ത്യയുടെ പ്രസിദ്ധമായ 13 കുമാവോൻ ബറ്റാലിയനാണ് ഉസ്‌ബെക്ക് സൈനികരുമായി പരിശീലനം നടത്തിയത്. 1962ൽ ലഡാക്കിൽ ചൈനയ്‌ക്കെതിരെ പോരാടിയ ഇന്ത്യൻ സൈനിക നിരയാണ് കുമാവോൻ ബറ്റാലിയൻ.

Related Articles

Back to top button