IndiaLatest

ട്രക്ക്​ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ്​ ധരിച്ചില്ല ; ഡ്രൈവര്‍ക്ക് പിഴ

“Manju”

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: ​​ട്രക്ക്​ ഓടിച്ചപ്പോ​ള്‍ ഹെല്‍മറ്റ്​ ധരിച്ചില്ലെന്ന കാരണത്താല്‍​ ഡ്രൈവര്‍​ക്ക്​ പിഴ ചുമത്തിയത് 1000 രൂപ. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ്​ സംഭവം. പ്രമോദ്​ കുമാര്‍ സ്വയിന്‍ എന്നയാള്‍ ട്രക്ക്​ ഓടിക്കാനുള്ള ​പെര്‍മിറ്റ്​ പുതുക്കാനായി ആര്‍.ടി ഓഫിസിലെത്തിയപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​.

പ്രമോദിന്റെ പേരില്‍ ഒരു ചെല്ലാന്‍ അടക്കാനുണ്ടെന്ന്​ ആര്‍.ടി ഓഫിസ്​ അറിയിപ്പ് നല്‍കിയിരുന്നു. ഹെല്‍മറ്റില്ലാതെ ട്രക്ക്​ ഓടിച്ചുവെന്നാണ്​ കുറ്റം. പിഴത്തുക അടച്ചതിന്​ ശേഷമാണ്​ ഇദ്ദേഹത്തിന്​ പെര്‍മിറ്റ്​ അനുവദിച്ചത്​.
‘കഴിഞ്ഞ മൂന്നുവര്‍ഷമായി ട്രക്ക്​ ഓടിക്കുകയാണ്​. കുടിവെള്ള വിതരണമാണ്​ ജോലി. പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കാന്‍ എത്തിയതായിരുന്നു ആര്‍.ടി ഓഫിസില്‍. എന്നാല്‍ ഒരു പിഴത്തുക അടക്കാനുണ്ടെന്നായിരുന്നു മറുപടി.

ഹെല്‍മറ്റില്ലാതെ ട്രക്ക്​ ഓടിച്ചുവെന്നാണ്​ പരാതി’ -പ്രമോദ്​ കുമാര്‍ വെളിപ്പെടുത്തി. അധികൃതര്‍ അനാവശ്യമായി ആളു​കളെ അപമാനിച്ച്‌​ പണം തട്ടിയെടുക്കുകയാണ്​. ഇത്തരം തെറ്റുകള്‍ പരി​ഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button