IndiaLatest

കോവിഡ് പ്രതിരോധം; കേരളത്തിന് രണ്ടാം സ്ഥാനം

“Manju”

 

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്​ പ്രതിരോധ യജ്ഞത്തില്‍ മുന്‍പന്തിയില്‍​ സിക്കിം സംസ്ഥാനമെന്ന് റിപ്പോര്‍ട്ട്. സിക്കിം ആകെ ജനസംഖ്യയുടെ ഏഴ്​ ശതമാനത്തിന്​ വാക്​സിന്‍ നല്‍കി. 67 ലക്ഷമാണ്​ സിക്കിമിലെ ജനസംഖ്യ.

കേരള, ഗോവ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍​. കേരളം 4.84 ശതമാനം പേര്‍ക്ക്​ വാക്​സിന്‍ നല്‍കി. 17.27 ലക്ഷം പേര്‍ക്കാണ്​ കേരളം ഇതുവരെ വാക്​സിന്‍ നല്‍കിയത്​. ജനസംഖ്യയുടെ 4.48 ശതമാനം പേര്‍ക്ക്​ വാക്​സിന്‍ നല്‍കി ഗോവയാണ്​ മൂന്നാം സ്ഥാനത്ത്​. 71,000 പേര്‍ക്കാണ്​ ഗോവ ഇതുവരെ വാക്​സിന്‍ നല്‍കിയത്​.

ത്രിപുര, മിസോറാം, ഗുജറാത്ത്​, രാജസ്ഥാന്‍ തുടങ്ങിയവരാണ്​​ വാക്​സിന്‍ നല്‍കിയവരില്‍ മുന്‍പന്തിയിലുള്ള മറ്റ്​ സംസ്ഥാനങ്ങള്‍​. 12.48 കോടി ജനസംഖ്യയില്‍ 1.09 ശതമാനം പേര്‍ക്ക്​ മാത്രം വാക്​സിന്‍ നല്‍കിയ ബിഹാറാണ്​ പട്ടികയില്‍ അവസാന സ്ഥാനത്ത്​. 1.22 ശതമാനം പേര്‍ക്ക്​ വാക്​സിന്‍ നല്‍കിയ യു.പിയും 1.30 ശതമാനം പേര്‍ക്ക്​ വാക്​സിന്‍ നല്‍കിയ പഞ്ചാബും കോവിഡ് പ്രതിരോധത്തില്‍ പിന്നിലാണ്.

Related Articles

Back to top button