IndiaLatest

കോവിഡ് കേസുകളിലും വാക്സിന്‍ വിതരണത്തിലും മുന്നില്‍ മഹാരാഷ്ട്ര

“Manju”

മുംബൈ: രാജ്യത്ത് ഏറ്റവും അധികം കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യുന്നതും മഹാരാഷ്ട്രയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. രാജ്യത്ത് നല്‍കുന്ന ഡോസുകളില്‍ 9.65 ശതമാനം മഹാരാഷ്ട്രയിലാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്സിനേഷന്റെ കാര്യത്തില്‍ മികച്ച പ്രകടനം തുടരുന്നത് രാജസ്ഥാനാണ്.

രാജ്യത്ത് ഇന്ന് 40,95 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 നവംബര്‍ 29 ന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ കണക്കാണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,88,394 ആയി. രോഗമുക്തി നിരക്ക് 96.12 ശതമാനമായി കുറഞ്ഞുതായി കണക്കുകള്‍ പറയുന്നു. മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ 25,000 ത്തിലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യമായി മധ്യപ്രദേശിലും തമിഴ്നാട്ടിലും 1,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 188 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 1,59,558 ആയി. ജനുവരി 16 ന് വാക്സിന്‍ വിതരണം തുടങ്ങിയതു മുതല്‍ നാലു കോടിയോളം പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉറപ്പുവരുത്താനാണ് നിര്‍ദേശം.

Related Articles

Back to top button