InternationalLatest

ഖത്തറില്‍ മിനിമം വേതനം 1000 റിയാല്‍

“Manju”

ദോ​ഹ: ഖ​ത്ത​റി​ല്‍ ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ ഉള്‍പ്പടെയുള്ള എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം മാ​ര്‍​ച്ച്‌​ 20 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ ​വ​ന്നു. 2020ലെ 17ാം ​ന​മ്ബ​ര്‍ നി​യ​മ പ്രകാരമാണിത് .മധ്യേഷ്യയില്‍ തന്നെ ഈ നി​യ​മം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മായി ​ ഖ​ത്ത​ര്‍. പു​തി​യ നി​യ​മ​പ്ര​കാ​രം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും 1000 റി​യാ​ല്‍ (ഏ​ക​ദേ​ശം 19,500 ഇ​ന്ത്യ​ന്‍ രൂ​പ) മി​നി​മം വേ​ത​നം ന​ല്‍​ക​ണം.

ഇതിന് പുറമെ തൊഴിലാളികള്‍ക്ക് ന്യാ​യ​മാ​യ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ന​ല്‍​കു​ന്നി​ല്ലെ​ങ്കി​ല്‍ തൊ​ഴി​ലാ​ളി​യു​ടെ താ​മ​സ ചെ​ല​വി​നാ​യി 500 റി​യാ​ലും (9,750 രൂ​പ) ഭ​ക്ഷ​ണ അ​ല​വ​ന്‍​സി​നാ​യി 300 റി​യാ​ലും (5850 രൂ​പ) പു​റ​മെ ന​ല്‍​കാ​നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. അതെ സമയം നി​യ​മ​ത്തി​ന്​ നേ​ര​ത്തേ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച്‌ ആ​റു​മാ​സം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പുതിയ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തെ​ന്ന്​ തൊ​ഴി​ല്‍ സാ​മൂ​ഹി​ക ഭ​ര​ണ​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി .

Related Articles

Back to top button