KeralaLatestThiruvananthapuram

പ്രചാരണത്തിനിടെ മൂടി തകര്‍ന്ന് ഓടയില്‍ വീണ് സ്ഥാനാര്‍ഥിക്ക് പരിക്ക്

“Manju”

കിളിമാനൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂടി തകര്‍ന്ന് ഓടയില്‍വീണ് സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആറ്റിങ്ങല്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒഎസ് അംബികയ്ക്കും പ്രവര്‍ത്തകര്‍ക്കുമാണ് ഓടയില്‍ വീണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ 11.30-ന് പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് കവലയിലാണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒഎസ് അംബികയും പ്രവര്‍ത്തകരും കാരേറ്റ് കവലയില്‍ കടകളില്‍ കയറി വോട്ട് അഭ്യര്‍ഥിക്കുമ്പോഴാണ് കടയുടെ മുന്നില്‍ ഓടയ്ക്ക്‌ മുകളിലായി സ്ഥാപിച്ചിരുന്ന സ്ലാബ് തകര്‍ന്നത്. സ്ഥാനാര്‍ഥിയും എല്‍ഡിഎഫ് നേതാക്കളായ ശിശുപാലന്‍, ജെ.സുരേഷ്, സമീപത്തുണ്ടായ മറ്റു രണ്ടു പേരുള്‍പ്പടെ അഞ്ചുപേര്‍ ഓടയിലേക്കു വീണു. പ്രവര്‍ത്തകര്‍ ഉടന്‍തന്നെ സ്ഥാനാര്‍ഥിയടക്കമുള്ളവരെ ഓടയില്‍നിന്നു കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്ഥാനാര്‍ഥിക്കും ഒപ്പുണ്ടായിരുന്ന സിപിഐ നേതാവ് ശിശുപാലനും നിസാര പരിക്കുണ്ട്. എല്ലാവരും ഉച്ചയോടെ ആശുപത്രി വിട്ടു. തുടര്‍ന്ന് കൊടുവഴന്നൂര്‍ മേഖലയില്‍ പര്യടനം തുടര്‍ന്നു

Related Articles

Back to top button