Malappuram

സുലൈമാൻഹാജിയുടെ ഭാര്യ റാവൽപിണ്ടി സ്വദേശിനി

“Manju”

മലപ്പുറം : കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ.പി.സുലൈമാൻ ഹാജിയുടെ ഭാര്യ പാക് സ്വദേശിനിയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് ലീഗ് നേതാക്കൾ . സുലൈമാൻ ഹാജിയുടെ ഭാര്യമാരിൽ ഒരാൾ റാവൽപിണ്ടി സ്വദേശിനിയായ ഹിരാ മുഹമ്മദ് സഫ്ദാർ ആണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകളാണ് മുസ്ലീം ലീഗ് നേതാക്കൾ സമർപ്പിച്ചത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ എന്ന പേരിലുള്ള പാസ്പോർട്ടിന്റെ കോപ്പിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് . 2017 ഫെബ്രുവരിയിലാണ് പാസ്പോർട്ട് ഹിരയ്ക്ക് ലഭിച്ചിരിക്കുന്നത് .

ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമല്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈമാൻ ഹാജിയുടെ നോമിനേഷൻ പത്രിക സ്വീകരിച്ചിരുന്നില്ല . സുലൈമാൻ ഹാജിക്ക് പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ ഉണ്ടെന്നും ഇത് പത്രികയിൽ കാണിച്ചില്ലെന്നുമാണ് പരാതിക്കാരായ മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ ആരോപണം. ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിരുന്നത് .

Related Articles

Back to top button