EntertainmentLatest

വെള്ളിത്തിരയിൽ മോഹൻലാലിനൊപ്പം എ.ആർ റഹ്മാൻ

“Manju”

മോഹൻലാലിനൊപ്പം വേഷമിടാനൊരുങ്ങി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. ചിത്രീകരണം പുരോഗമിക്കുന്ന ആറാട്ട് എന്ന ചിത്രത്തിലെ ഒരു ഗാനത്തിലാണ് എ.ആർ റഹ്മാൻ മോഹൻലാലിനൊപ്പം പ്രേക്ഷകർക്ക് മുന്നിലെത്തുക. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനമാണ് ആറാട്ടിൽ ഒരുങ്ങുന്നത്.

യോദ്ധ, ഇരുവർ എന്നീ സിനിമകൾക്ക് ശേഷം എ.ആർ റഹ്മാന്റെ ഈണത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഗാനരംഗമാണിത്. ചെന്നൈയിലെ കൂറ്റൻ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നേരത്തെ, വിജയ് ചിത്രം ബിഗിലിലെ ഗാനരംഗത്തിലും റഹ്മാൻ വേഷമിട്ടിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ സീക്വൻസുകളും മാസ് രംഗങ്ങളും ഉൾപ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോപൻ നെയ്യാറ്റിൻകര എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സിദ്ദിഖ്, സായ്കുമാർ, ഇന്ദ്രൻസ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Related Articles

Back to top button