KeralaLatestThiruvananthapuram

സർക്കാർ നടപ്പാക്കിയത് കോടതി പറയാത്ത കാര്യങ്ങളെന്ന് ടി.പി സെന്‍കുമാര്‍

“Manju”

തിരുവനന്തപുരം : ശബരിമലയിൽ സർക്കാർ നടപ്പാക്കിയത് സുപ്രീം കോടതി പറയാത്ത കാര്യങ്ങളാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംയുക്തമായി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ആക്ടിവിസ്റ്റുകളെ കയറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ അടുത്തകാലത്ത് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചാണ് ആക്ടിവിസ്റ്റുകളെ രാത്രിയുടെ മറവിൽ സർക്കാർ പോലീസ് കാവലിൽ ശബരിമലയിൽ എത്തിച്ചത്.

ശബരിമല യുവതീപ്രവേശത്തിൽ ദേവസ്വം മന്ത്രിയുൾപ്പെടെയുള്ളവരുടെ ഖേദപ്രകടനത്തിനു തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മാത്രമേ ആയുസ്സുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button