IndiaLatest

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ മുംബൈയിലെത്തി

“Manju”

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ മുംബൈയിലെത്തി. ഏപ്രില്‍ 9ന് തുടങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായാണ് താരങ്ങള്‍ മുംബൈയിലെത്തിയത്‌. ഒരാഴ്ചത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം താരങ്ങള്‍ പരിശീലനത്തിനിറങ്ങും. ഒരാഴ്ചത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ പല തവണ താരങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകും.

ദിനേശ് കാര്‍ത്തിക്, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ തൃപ്തി, കമലേഷ് നാഗരുകോട്ടി, സന്ദീപ് വാര്യര്‍, വൈഭവ് അറോറ എന്നിവരും മുംബൈയില്‍ എത്തിയിട്ടുണ്ട്. കൂടാതെ സഹ പരിശീലകനായ അഭിഷേക് നായരും, സഹ ബൗളിംഗ് പരിശീലകന്‍ ഓംകാര്‍ സല്‍വിയും മുംബൈയില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കൂടാതെ വിദേശ താരങ്ങളായ സുനില്‍ നരെയ്‌നും ആന്ദ്രേ റസലും ഉടന്‍ ടീമിനൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button