InternationalLatest

ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗിച്ചാല്‍ ത​ട​വും പി​ഴ​യും ശി​ക്ഷ

“Manju”

മ​സ്​​ക​ത്ത്​: വാഹനമോടിക്കുമ്പോഴുള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം ത​ട​വും പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന്​ ഒ​മാ​ന്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്റെ മുന്നറിയിപ്പ്. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ല്ലെ​​ങ്കി​ല്‍ മ​റ്റേ​തെ​ങ്കി​ലും ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണം കൈ​യി​ലെ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക്​ പ​ത്ത്​ ദി​വ​സം ത​ട​വും മു​ന്നൂ​റ്​ റി​യാ​ല്‍ പി​ഴ​യും ശി​ക്ഷ​യാ​യി ന​ല്‍​കാ​നാ​ണ്​ നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്.

റോ​ഡ്​ ഷോ​ള്‍​ഡ​റു​ക​ള്‍ വ​ഴി​യു​ള്ള ക്രോസ്സിങ്ങും ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. റോ​ഡിന്റെ വ​ല​തു​വ​ശ​ത്താ​യു​ള്ള ഷോ​ള്‍​ഡ​റു​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ നി​ര്‍​ത്തി​യി​ടാ​നു​ള്ള​താ​ണ്. വ്യക്തമായ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഇ​തു​വ​ഴി മ​റി​ക​ട​ക്കു​ന്ന​വ​ര്‍​ക്ക്​ ര​ണ്ടു​മാ​സം ത​ട​വ്​ അ​ല്ലെ​ങ്കി​ല്‍ അ​ഞ്ഞൂ​റ്​ റി​യാ​ല്‍ പി​ഴ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും ചേ​ര്‍​ന്നു​ള്ള ശി​ക്ഷ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ അറിയിച്ചു

Related Articles

Check Also
Close
Back to top button