IndiaLatest

തെരഞ്ഞെടുപ്പ് ; എണ്ണവില കുറക്കുമെന്ന്​ പ്രഖ്യാപിച്ച്‌​ കമ്പനികള്‍

“Manju”

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ അന്താരാഷ്​ട്ര വിപണിയിലെ എണ്ണവില കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്​ നല്‍കുമെന്ന്​ പ്രഖ്യാപിച്ച്‌​ കമ്പനികള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ആഗോള വിപണിയില്‍ ഏകദേശം പത്ത് ശതമാനത്തോളം എണ്ണവില കുറഞ്ഞിരുന്നു. ഇതിന്റെ ആനുകൂല്യം സാധാരണ ജനങ്ങള്‍ക്ക്​ നല്‍കുമെന്നാണ്​ പ്രഖ്യാപനം. എന്നാല്‍, നേരത്തെ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ കമ്പനികള്‍ മൗനം പാലിക്കുകയായിരുന്നു .

ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില അന്താരാഷ്​ട്ര വിപണിയില്‍ 63 ഡോളറാണ്​. 70 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ്​ വില ഇടിഞ്ഞത്​.യുറോപ്യന്‍റെ വിവിധ ഭാഗങ്ങളും വീണ്ടും കോവിഡ്​ പടരു​ന്നതോടെ എണ്ണവില വീണ്ടും കുറയാനാണ്​ സാധ്യത. ഇത്​ മുന്നില്‍ കണ്ടാണ്​ കമ്പനികള്‍ വിലകുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്​ നല്‍കാന്‍ പദ്ധതിയിടുന്നത് . അതെ സമയം, ഇതാദ്യമായല്ല തെരഞ്ഞെടുപ്പ്​ കാലത്ത്​ എണ്ണകമ്പനികള്‍ വില കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്​ നല്‍കുന്നത്​. മുമ്പും വിവിധ സംസ്ഥാനങ്ങളില്‍​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച​പ്പോള്‍ കേ​ന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരായ ജനരോഷം മാറ്റാന്‍ കമ്പനികള്‍ വില കുറച്ചിരുന്നു.

Related Articles

Back to top button