IndiaInternationalLatest

ഇന്ത്യ-അഫ്ഗാൻ ചർച്ച പുരോഗമിക്കുന്നു

“Manju”

ന്യൂഡൽഹി: ഇന്ത്യയുമായി അഫ്ഗാൻ ഭരണകൂടം ചർച്ചകൾ പുരോഗമിക്കുന്നു. ഇന്ത്യയിലെത്തി അഫ്ഗാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറാണ് എസ്.ജയശങ്കറുമായി ചർച്ച നടത്തുന്നത്. ഇന്ത്യ വിവിധ മേഖലകളിൽ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങളുടെ തുടർച്ചയാണ് അഫ്ഗാൻ പ്രതീക്ഷിക്കുന്നത്.ഒപ്പം ദോഹ സമാധാന കരാറിലെ നിർണ്ണായക വിഷയങ്ങളും ചർച്ചയിലെ മുഖ്യവിഷയമാണ്.

‘വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മർ ഇന്ത്യ സന്ദർശിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും പിന്തുടരുന്ന വ്യാപാര-വാണിജ്യ കരാറുകളുടെ തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഫലപ്രദമാണ്. സാമ്പത്തിക മേഖലയിലും  പരസ്പര ബന്ധത്തിന്റെ കാര്യത്തിലും ധാരണയായി.’ അഫ്ഗാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

മൂന്നു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് അത്മർ ഇന്ത്യയിലെത്തിയത്. അന്താരാഷ്ട്ര തലത്തിൽ ഭീകരതയ്‌ക്കെതിരെ നടന്ന സമാധാന ശ്രമങ്ങളും ഇന്ത്യയുമായി അഫ്ഗാൻ പങ്കുവെച്ചു. അമേരിക്കയ്‌ക്കൊപ്പം ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾക്ക് അഫ്ഗാൻ ഭരണകൂടത്തിന്റെ നന്ദിയും അത്മർ അറിയിച്ചു. ഭാവിയിലും അഫ്ഗാനിൽ സമാധാനം പുലർന്നുകാണാൻ ഇന്ത്യ എന്നും ആഗ്രഹിക്കുന്നതായും എസ്.ജയശങ്കർ പറഞ്ഞു.

Related Articles

Back to top button