IndiaLatest

ടിക്കറ്റ്​​ റദ്ദാക്കല്‍ ; ഇന്‍ഡിഗോ റീഫണ്ട് നല്‍കിയത്​ 1,030 കോടി

“Manju”

ന്യൂഡല്‍ഹി: ലോക്​ഡൗണ്‍ കാലയളവില്‍ കൂട്ടത്തോടെ സര്‍വീസ്​ റദ്ദാക്കിയതില്‍ റീഫണ്ട്​ ഇനത്തില്‍ ഇതുവരെ 1,030 കോടി നല്‍കിയെന്ന്​ ഇന്‍ഡിഗോ. 99.5 ശതമാനം പേര്‍ക്കും റീഫണ്ട്​ നല്‍കിയെന്ന്​ ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോക്​ഡൗണ്‍ കാലത്ത്​ യാത്ര നിഷേധിക്കപ്പെട്ട എല്ലാവര്‍ക്കും മുഴുവന്‍ തുകയും റീഫണ്ടായി നല്‍കിയെന്ന്​ അധികൃതര്‍ അറിയിച്ചു.

1030 കോടി ഇതുവരെ റീഫണ്ട്​ ഇനത്തില്‍ നല്‍കിയിട്ടുണ്ട്​. 99.5 ശതമാനത്തിനും റീഫണ്ട്​ നല്‍കി. പണം നല്‍കാനുള്ളവര്‍ക്ക്​ എത്രയും ​പെ​ട്ടെന്ന്​ അത്​ കൊടുക്കുമെന്ന്​ ഇന്‍ഡിഗോ വക്​താവ്​ പറഞ്ഞു. “ലോക്​ഡൗണിനെ തുടര്‍ന്ന്​ സര്‍വീസുകള്‍ നിര്‍ത്തിയതോടെ ടിക്കറ്റ്​ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്​. ഇത്​ മൂലം റീഫണ്ട്​ നല്‍കുന്നതില്‍ കാലതാമസമുണ്ടായി. എന്നാല്‍, മെയില്‍ വിമാന സര്‍വീസ്​ പുനഃരാരംഭിച്ചതിന്​ ശേഷം കമ്പനിക്ക്​ വരുമാനം ലഭിക്കാന്‍ തുടങ്ങിയപ്പോഴാണ്​ റീഫണ്ട്​ വേഗത്തില്‍ നല്‍കാനായത് .” ഇന്‍ഡിഗോ സി..ഒ​ റോണോ​ ജോയ്​ ദത്ത വിശദമാക്കി .

Related Articles

Back to top button