IndiaLatest

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല: ആഭ്യന്തര മന്ത്രാലയം

“Manju”

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ ക്രമസമാധാന നില തകർന്ന് ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണങ്ങളിലോ വെടിവെപ്പുകളിലോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 1 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്. 2019ൽ 594 ഭീകരാക്രമണങ്ങളാണ് കശ്മീരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020ൽ ഇത് 244 ആയി കുറഞ്ഞു. 2021 മാർച്ച് 15 വരെ ആകെ 21 ഭീകരാക്രമണങ്ങൾ മാത്രമാണ് ഉണ്ടായത്. 2020ൽ കശ്മീരിൽ റിപ്പോർട്ട് ചെയ്ത കല്ലേറ് സംഭവങ്ങളിലും വലിയ കുറവാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

2019ലെ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2020ൽ കല്ലേറുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വലിയ രീതിയിലുള്ള കുറവുണ്ടായി. കല്ലേറ് സംഭവങ്ങളിൽ 87.13 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഈ വർഷം ജനുവരിയിൽ ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ് സമർപ്പിച്ച റിപ്പോർട്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഫലമാണ് വ്യക്തമാക്കുന്നതെന്നും കിഷൻ റെഡ്ഡി ചൂണ്ടിക്കാട്ടി.

Related Articles

Back to top button