IndiaLatest

ആമസോണില്‍ ഡെലിവറി ജീവനക്കാര്‍ സമരത്തിലേക്ക്

“Manju”

മുംബൈ: രാജ്യത്ത് മുന്‍ നിരയിലുള്ള ഇകൊമേഴ്സ് സ്ഥാപനമായ ആമസോണിലെ ഡെലിവറി ജീവനക്കാര്‍ സമരത്തിലേക്ക്. പുണെ , ഡല്‍ഹി ,ഹൈദരാബാദ്, ബെംഗളൂരു ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ സമരം നടക്കുകയെന്നാണ് വിവരം. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, പഴയ അതേ നിരക്കിലുള്ള വരുമാനം എന്നിവ ഉറപ്പാക്കണമെന്നാണ് ആവശ്യം. അതെ സമയം സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച പുണെയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് നിലവില്‍ സമരത്തിനൊരുങ്ങുന്നത് . ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്‌ഡ് ഡെലിവറി പാര്‍ട്ണേര്‍സാണ് സമരത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ ഈ പ്രധാന നഗരങ്ങളിലെ ഡെലിവറി പാര്‍ട്ണര്‍മാരുമായി സംസാരിച്ചെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

ആമസോണുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്ന 10000 മുതല്‍ 25000 വരെ ജീവനക്കാര്‍ സമരത്തിലേക്ക് പോകുമെന്നാണ് വിവരം. ചെറിയ പാക്കേജുകള്‍ക്ക് പത്ത് രൂപയും ടെംപോകളില്‍ വിതരണം ചെയ്യുന്ന പാക്കേജുകള്‍ക്ക് 15 രൂപയുമാണ് ആമസോണ്‍ പുതുക്കിയ നിരക്ക്. മുന്‍പ് ഇത് 35 രൂപയായിരുന്നുവെന്ന് സംഘടനാ നേതാക്കളുടെ വെളിപ്പെടുത്തല്‍ . ലോക്ക്ഡൗണിന് മുന്‍പ് ദിവസം 20000 രൂപ വരെ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് നേടാനാവുമായിരുന്നു. എന്നാലിത് ഇപ്പോള്‍ 10000 രൂപയായി മാറിയിരിക്കുന്നുവെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഷെയ്ഖ് സലാലുദ്ദീന്‍ വ്യക്തമാക്കി .

Related Articles

Back to top button