KeralaLatest

സോളാര്‍ പീഡന കേസില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി

“Manju”

കോട്ടയം: സോളാര്‍ പീഡന കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച്​ റിപ്പോര്‍ട്ട്​ പുറത്തുവന്നതിന്​ പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രത്യേകിച്ച്‌ ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ലെന്നും സത്യം മൂടിവെക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏതാണ്ട് ഒരു ദശാബ്​ദത്തോളമാണ് ഈ കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടത്. അമ്പതുവര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്‍റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറക്കാനൊന്നുമി​ല്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button