KeralaKollamLatest

പ്രവർത്തന മികവുമായി ഡോ. കെ.എൻ. ശ്യാം പ്രസാദ്

“Manju”

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടായ ഡോ.കെ.എൻ.ശ്യാം പ്രസാദ് തന്റെ പ്രവർത്തന മേഖലയിലെ മികവ് അനസ്യൂതം തുടരുകയാണ്. കേരളത്തിലെ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റും ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണുമായ ഡോ.കെ.എൻ.ശ്യാം പ്രസാദ് കഴിഞ്ഞ വർഷമാണ് കൊല്ലം ശങ്കേഴ്സിന്റെ മെഡിക്കൽ സൂപ്രണ്ടായി ചുമതല ഏറ്റെടുത്തത്. ന്യൂറോളജിയിൽ എം.ഡി., ഡി.എം. ബിരുദങ്ങൾ കരസ്ഥമാക്കിയ ഡോ.കെ.എൻ ശ്യാം പ്രസാദ് കഴിഞ്ഞ 30 വർഷത്തിലധികമായി ശങ്കേഴ്സ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു വരുകയാണ്. ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷന്റെ മുഖ്യ ഉപദേശകനാണ്. ഭാര്യ: ഡോ. വത്സ ജി.പി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇ.എസ്.ഐ. ഹെൽത്ത് സർവ്വീസസ്) മക്കൾ : ഡോ. പ്രദീപ് എസ് പ്രസാദ് (ഓർത്തോപീഡിക് സർജൻ, യു.കെ.), പ്രിയ എസ് പ്രസാദ് (ഡയറക്ടർ, ഒറാക്കിൾ, മരുമക്കൾ: സ്മിത തങ്കച്ചൻ, പ്രവീൺ ഹേമചന്ദ്രൻ. പോളയത്തോട് നന്ദനത്തിലാണ് താമസം

Related Articles

Back to top button