KeralaLatest

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തലസ്ഥാനത്ത്

“Manju”

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്. മുഖ്യമന്ത്രി ഇന്ന് തലസ്ഥാന ജില്ലയിലെ മൂന്ന് പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മണിക്കും, നേമം മണ്ഡലത്തിലെ കുമരിച്ചന്തയി വൈകുന്നേരം നാലരക്കും, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ പരിസരത്ത് വൈകുന്നേരം ആറ് മാണിക്കും ആണ് പൊതുയോഗങ്ങള്‍.

ഇന്ന് തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും പങ്കെടുക്കും. മന്ത്രിസഭാ യോഗത്തിലും സിപിഐഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും പങ്കെടുക്കേണ്ടതിനാല്‍ പതിവ് വാര്‍ത്താ സമ്മേളനം ഇന്ന് ഉണ്ടാകില്ല.

Related Articles

Back to top button