InternationalLatest

പ്രധാനമന്ത്രി ബംഗ്ലാദേശില്‍

“Manju”

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി. ധാക്ക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വാഗതം ചെയ്തു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് നരേന്ദ്ര മോദിയെ രാജ്യം സ്വാഗതം ചെയ്തത്. ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. കൊവിഡ് വ്യാപനത്തിനു ശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം വിദേശ പര്യടനം നടത്തുന്നത്. 15 മാസങ്ങള്‍ക്ക് ശേഷമാണ് മോദി വിദേശ സന്ദര്‍ശനം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാലമത്രേയും കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പദ്ധതിയിലും പ്രവര്‍ത്തനത്തിലുമായിരുന്നു പ്രധാനമന്ത്രി. ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദി അയല്‍രാജ്യം സന്ദര്‍ശിച്ചത്. ബംഗ്ലാദേശിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള പ്രത്യേക ക്ഷണം സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഷെയ്ഖ് ഹസീനയുടെ അഭ്യര്‍ത്ഥന പ്രകാരം നരേന്ദ്ര മോദി ചടങ്ങിലെ മുഖ്യാതിഥിയാകും. ഇരുരാജ്യവും തമ്മില്‍ വിവിധ കരാറില്‍ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button