KeralaLatest

എടിഎം തട്ടിപ്പന് ഇരയായതായി പരാതി

“Manju”

കോഴിക്കോട്: വടകരയില്‍ 11 പേര്‍ എടിഎം തട്ടിപ്പന് ഇരയായതായി പരാതി. ഇവരുടെ അക്കൌണ്ടുകളില്‍ നിന്ന് 1,85,000 രൂപ നഷ്ടപ്പെട്ടു. എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണക്ക് 20,000 രൂപയാണ് നഷ്ടമായത്. 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ പിന്‍വലിച്ചു.

വടകര പുതിയാപ്പ്മലയില്‍ തോമസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് 40,000 രൂപ. നാല് തവണകളായി 10,000 രൂപ വീതം പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരുടെയും പണം നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു. വടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button