InternationalLatest

സുഹൃദ് ​ രാജ്യങ്ങളിലേയ്ക്ക് രണ്ട്​ കോടി വാക്​സിന്‍

“Manju”

ദുബായ് : കോവിഡ് പ്രതിസന്ധിയിലുഴറുന്ന സുഹൃദ് ​ രാജ്യങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട്​ യു.എ.ഇ മറ്റ്​ രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചത്​ രണ്ട്​ കോടി ഡോസ്​ വാക്​സിന്‍. 26 രാജ്യങ്ങളിലേക്കാണ്​ യു.എ.ഇയുടെ സഹായ ഹസ്തമെത്തിയത് .അബൂദബി കേന്ദ്രീകരിച്ച്‌​ രൂപവത്​കരിച്ച ഹോപ്​ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ്​ വാക്​സിന്‍ മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്​. വാക്​സി​ന്‍ സ്​റ്റോറേജിനായി അബൂദബി പോര്‍ട്ടില്‍ വമ്പന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്​. അബൂദബി ആരോഗ്യ വിഭാഗം, ഇത്തിഹാദ്​ കാര്‍ഗോ, അബൂദബി പോര്‍ട്ട്​ ഗ്രൂപ്പ്​ തുടങ്ങിയവയുമായി സഹകരിച്ചാണ്​ വാക്​സിന്‍ ഉള്‍പെടെയുള്ള മെഡിക്കല്‍ സഹായങ്ങള്‍ അയക്കുന്നത്​.വാക്സിന്‍ മറ്റ്​ രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ എത്തിക്കുക മാത്രമല്ല, ആവശ്യമായ ആശുപത്രികളിലെത്തിച്ചു കൊടുക്കാനും യു.എ.ഇ സൗകര്യമേര്‍പെടുത്തിയിട്ടുണ്ടെന്ന്​ ഹോപ്​ കണ്‍സോര്‍ഷ്യം ഓപറേഷന്‍സ്​ ചെയര്‍മാന്‍ മുഹമ്മദ്​ ജമാ അല്‍ ഷംസി വ്യക്തമാക്കി .മറ്റ്​ രാജ്യങ്ങളിലേക്ക്​ ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്നതിനാലാണ്​ യു.എ.ഇയില്‍ നിന്ന്​ കൂടുതല്‍ സഹായം ലഭ്യമാക്കുന്നത് .

Related Articles

Back to top button