InternationalLatest

മോ​ദി​ക്കെ​തി​രെ ധാ​ക്ക​യി​ല്‍ പ്ര​തി​ഷേ​ധം

“Manju”

ധാ​ക്ക: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ധാ​ക്ക​യി​ല്‍ വമ്പിച്ച പ്ര​തി​ഷേ​ധമുയര്‍ന്നു. വി​ദ്യാ​ര്‍​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളു​മാ​ണ് പ്ര​തി​ഷേ​ധവുമായി തെരുവിലിറങ്ങിയത് . ടി​യ​ര്‍ ഗ്യാ​സും റ​ബ്ബ​ര്‍ ബു​ള്ള​റ്റും ഉപയോഗിച്ച്‌ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് നേ​രി​ട്ടു.

നരേന്ദ്ര മോ​ദി​യു​ടെ മു​സ്‌​ലീം വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന് മോ​ദി പ്രേ​രി​പ്പി​ച്ചു​വെ​ന്നും പ്ര​ക്ഷോ​ഭ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. ഇതിനിടെ പോ​ലീ​സി​ന് നേ​രെ പ്ര​ക്ഷോ​ഭ​ക​ര്‍ ക​ല്ലേ​റ് ന​ട​ത്തി. ക​ല്ലേ​റി​ല്‍ നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സംഘര്‍ഷത്തില്‍ 33 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 40ഓ​ളം പ്ര​ക്ഷോ​ഭ​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ല്‍ 18 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രണ്ടുദിവസത്തേക്കാണ് ബം​ഗ്ലാ​ദേ​ശി​ല്‍ എത്തിയത് . അദ്ദേഹം വി​വി​ധ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബം​ഗ്ലാ​ദേ​ശിന്റെ അ​ന്‍​പ​താം സ്വാ​ത​ന്ത്ര്യ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ല്‍ മോ​ദി മു​ഖ്യാ​തി​ഥി​യാ​കും.

Related Articles

Back to top button