KeralaLatest

കേരളത്തിന് പുറത്തു നിന്ന് എത്തുന്നവര്‍ക്ക് ഇനി ആര്‍ടി‌പി‌സിആര്‍ ടെസ്റ്റ് നിര്‍ബന്ധം

“Manju”

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി‌പി‌സിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.

സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍ടി‌പി‌സിആര്‍ ടെസ്റ്റ് നടത്തണം. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കും ഇത് ബാധകമാണ്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ആരംഭിച്ചതായുള്ള സൂചനകള്‍ വന്ന സാഹചര്യത്തിലാണ് കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

Related Articles

Back to top button