Health

ഉരുളക്കിഴങ്ങ് മണലിൽ വേവിച്ചത്, വില 20 രൂപ

“Manju”

ലക്‌നൗ: ഉരുളക്കിഴങ്ങ് മണലിലിട്ട് വേവിച്ചെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഫുഡ് വ്‌ലോഗറായ അമർ സിറോഹി പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

തന്തൂർ ഓവനിൽ മണലിട്ടാണ് ഉരുളക്കിഴങ്ങ് വേവിക്കുന്നത്. മണലിട്ട് വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷമാണ് വിൽക്കാനായി വെയ്ക്കുന്നത്. മല്ലിയില ചമ്മന്തി കൂട്ടിയാണ് ഉരുളക്കിഴങ്ങ് ഓരോ പ്ലേറ്റും വിൽക്കുന്നത്. 20 രൂപയാണ് ഓരോ പ്ലേറ്റിനും വില. ആവശ്യക്കാരേറെയാണ് ഈ വേറിട്ട രൂചിയ്ക്ക്.

കഴിഞ്ഞ ഏഴ് വർഷമായി കടക്കാരൻ ഇത്തരത്തിൽ ഉരുളക്കിഴങ്ങ് വിൽക്കുന്നുണ്ട്. വീഡിയോ വൈറലായതിനെ തുടർന്ന് നിരവധി പേർ ഭക്ഷണം അന്വേഷിച്ച് എത്താറുണ്ടെന്നും കടക്കാരൻ പറയുന്നു. ഇത്ര ഗംഭീരമായ ഒരു സ്ട്രീറ്റ് ഫുഡ് ഇതിനു മുൻപ് കഴിച്ചിട്ടില്ലെന്നാണ് അമർ വീഡിയോയിലൂടെ പറയുന്നത്.

Related Articles

Back to top button