Sports

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ 336

“Manju”

മുംബൈ: ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര. വിമർശകരുടെ വായടപ്പിച്ച് കെ.എൽ രാഹുൽ സെഞ്ച്വറി നേടിയപ്പോൾ ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്‌കോർ 300 കടത്തി. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 336 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിക്കാൻ ഓപ്പണർ ശിഖർ ധവാന് കഴിഞ്ഞില്ല. ധവാൻ 4 റൺസും രോഹിത് ശർമ്മ 25 റൺസും നേടി പുറത്തായി. തുടർന്ന് ക്രീസിൽ ഒന്നിച്ച നായകൻ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കോഹ്‌ലി 79 പന്തിൽ 66 റൺസ് നേടി. മികച്ച ഫോമിൽ ബാറ്റ് വീശിയ രാഹുൽ 114 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് മടങ്ങിയത്. 7 ബൗണ്ടറികളും 2 സിക്‌സറുകളും പറത്തിയ രാഹുലിന്റെ സെഞ്ച്വറി ആഘോഷവും വ്യത്യസ്തമായിരുന്നു.

കോഹ്‌ലിക്ക് പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് 40 പന്തിൽ 77 റൺസ് നേടി. 3 ബൗണ്ടറികളും 7 സിക്‌സറുകളുമാണ് പന്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദ്ദിക് പാണ്ഡ്യ 16 പന്തിൽ 4 സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 35 റൺസ് നേടി. ഇംഗ്ലണ്ടിനായി ടോം കറൻ, റീസെ ടോപ്‌ലെ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. സാം കറൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Related Articles

Back to top button