India

കൊവിഡ് രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ന്യൂഡൽഹി: കൊറോണയുടെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. പല സംസ്ഥാനങ്ങളിലും കൊറോണ കേസുകൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് നിരീക്ഷിച്ചുവരികയാണ്. നിലവിൽ കൊറോണയെ പ്രതിരോധിക്കാനുളള സംവിധാനങ്ങൾ സജ്ജമാണ്. അതുകൊണ്ടു തന്നെ രണ്ടാം വ്യാപനത്തെ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. കൂടുതൽ യുവജനങ്ങളെ ഉൾപ്പെടുത്തി കൊറോണ വാക്‌സിനേഷൻ ക്യാമ്പെയ്ൻ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 2021 -22 ബജറ്റിൽ കൊറോണ വാക്‌സിൻ ഗവേഷണ പ്രവർത്തനങ്ങൾക്കായി 35000 കോടി രൂപ അനുവദിച്ച ധനമന്ത്രി നിർമല സീതാരാമന്റെ തീരുമാനത്തെ അദ്ദേഹം പ്രകീർത്തിച്ചു.

ഇന്ത്യയിൽ നിന്നുളള രണ്ട് പ്രതിരോധ വാക്‌സിനുകളും മികച്ചതാണ്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ആത്മനിർഭർ ഭാരതിന്റെ അടയാളമാണ്. ഇന്ത്യയുടെ ശാസ്ത്രശേഷിയും കഴിവുമാണ് വാക്‌സിൻ വികസനത്തിലൂടെ പുറത്തുവന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button