Kerala

അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുത്; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കിഫ്ബി പരിശോധനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി ആസ്ഥാനത്ത് കേന്ദ്രസർക്കാർ നടത്തിയത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും എന്തോ ചെയ്തുകളയുമെന്ന മട്ടിലാണ് കേന്ദ്ര ഏജൻസികളുടെ വരവെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയിൽ എൽഡിഎഫ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ അംഗീകാരം നേടിയ വിദഗ്ധരാണ് കിഫ്ബിയുടെ ബോർഡിലുള്ളത്. അതിന്റെ ഓഡിറ്റ് നടത്തുന്നതും അതിപ്രശസ്തരായ സാമ്പത്തിക വിദഗ്ധരാണ്. അത്തരമൊരു പ്രൊഫഷണൽ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ കഴിയില്ല. കിഫ്ബിയെ ഇല്ലാതാക്കാമെന്ന ചിന്തയാണ് കോൺഗ്രസിനും ബിജെപിക്കുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കിഫ്ബി ഒരു ദിവസം തട്ടിക്കൂട്ടി ഉണ്ടാക്കിയ സ്ഥാപനമല്ല. അത് നിയമസഭയുടെ ഉത്പ്പന്നമാണ്. കിഫ്ബിക്ക് റിസർവ് ബാങ്കിന്റെ പ്രവർത്തനാനുമതി ഉണ്ട്. വിവരങ്ങൾ അറിയണമെങ്കിൽ അതിന്റേതായ മാർഗമുണ്ട്. അവർക്ക് അത് ചോദിക്കാം. ആ ചോദ്യത്തിന് സ്വാഭാവികമായ മറുപടി കിഫ്ബിയിൽ നിന്ന് ഉണ്ടാകുകയും ചെയ്യും. എന്നാൽ അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button