IndiaLatest

വനിതാ ഏഷ്യന്‍ കപ്പ് വേദികള്‍ക്ക് അംഗീകാരം

“Manju”

അടുത്ത വര്‍ഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരവേദികള്‍ക്ക് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ അംഗീകാരം. നവി മുംബൈ, ഭുവനേശ്വര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരവേദികള്‍. മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, ഭുവനേശ്വരില്‍ കലിംഗ, അഹമ്മദാബാദ് ട്രാന്‍സ്റ്റേഡിയ എന്നിവയാണു ഗ്രൗണ്ടുകള്‍. 2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 6 വരെയാണ് ഏഷ്യന്‍ കപ്പ്.

2017ല്‍ അണ്ടര്‍ 17 ഫിഫ ലോകകപ്പിന് വേദിയായതാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയം. മറ്റ് രണ്ടു സ്റ്റേഡിയങ്ങള്‍ക്കും അന്താരാഷ്ട്ര വേദിയാകാനുള്ള ആദ്യ അവസരമാണ്. ഏഷ്യന്‍ കപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ കേന്ദ്രീകൃത വേദികളില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 13 മുതല്‍ 25 വരെ നടക്കും. മത്സരക്രമം മെയ് 27നു തീരുമാനിക്കും.

Related Articles

Back to top button