IndiaLatest

സൈന നെഗ്‌വാള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു

“Manju”

ഒര്‍ലീന്‍സ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഗ്‌വാള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. സൈന അമേരിക്കയുടെ ഇറിസ് വാംഗിനെ 21-19, 17-21, 21-19 ന് പരാജയപ്പെടുത്തി. ഒര്‍ലീന്‍സ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സികി റെഡ്‌ഡി സഖ്യം സെമിയിലെത്തി.

അതേസമയം ഇന്ത്യയുടെ ഇറാ ശര്‍മയും സെമി ഫൈനലിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മരിയ മിറ്റ്‌സോവ 21-18, 21-13 ന് പരാജയപ്പെടുത്തിയാണ് ഇറാ ശര്‍മ സെമി ബര്‍ത്തുറപ്പിച്ചത്.

 

Related Articles

Back to top button