KeralaLatest

മുഖ്യമന്ത്രി ബിജെപിയുടെ ഏജന്റ്; പ്രതിപക്ഷ നേതാവ്

“Manju”

ആലപ്പുഴ: ബിജെപിയുടെ യഥാര്‍ഥ ഏജന്റ് പിണറായി വിജയനാണെന്നും കള്ളവോട്ടുകളിലൂടെ ഭരണത്തുടര്‍ച്ചയുണ്ടാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാവ്‌ലിന്‍ കേസ് 26 തവണ മാറ്റിവെച്ചതെങ്ങിനെയാണ്.ഇവിടെയുള്ള എല്ലാ തരത്തിലുള്ള അന്വേഷണവും മരവിപ്പിച്ചത് ബിജെപിയുമായുള്ള പിണറായി വിജയന്റെ കൂട്ടു കെട്ടു മൂലമാണ്.ഗഡ്കരിയാണ് ഇതിന് പാലമായി നില്‍ക്കുന്നത്.ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞതുപോലെ കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ നടക്കുകയാണ്.ഇത് മറച്ചു വെയ്ക്കാനാണ് പിണറായി വിജയന്‍ പ്രതിപക്ഷത്തിന്റെയും യുഡിഎഫിന്റെയും തലയില്‍ ആരോപണം കെട്ടിവെയ്ക്കുന്നത്. ബിജെപിയുമായി നാണം കെട്ട കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടാണ് ഇപ്പോള്‍ തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Back to top button