HealthInternationalLatest

ബാരിയാട്രിക്ക് ശസ്ത്രക്രിയ രോഗികളിൽ ക്യാൻസറിന്റെ തീവ്രത ഗണ്യമായി കുറക്കുന്നു എന്ന് പഠനം

“Manju”

ന്യൂജേഴ്‌സി: ബാരിയാട്രിക്ക് ശസ്ത്രക്രിയ അമിതവണ്ണത്തിനൊപ്പം ക്യാൻസറിന്റെ തീവ്രതയും കുറയ്ക്കുന്നതായി പഠനം. ചില വ്യക്തികളിൽ നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസുമായി ബന്ധപ്പെട്ട ക്യാൻസറിന്റെ തീവ്രതയാണ് ബാരിയാട്രിക് ശസ്ത്രക്രിയ കുറയ്ക്കുന്നത്. റട്‌ജേഴ്‌സ് റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സ്‌കൂളിലെ സെന്റർ ഫോർ ലിവർ ഡിസീസസ് അന്റ് ലിവർ മാസസിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ഇത് സ്ഥിരീകരിച്ചത്. പഠന റിപ്പോർട്ട് ഗ്യാസ്‌ട്രോഎൻട്രോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.

ബാരിയാട്രിക്ക് ശസ്ത്രക്രിയ കാൻസറിന്റെ തീവ്രതയെ കുറയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്ന അദ്യ പഠനമാണ് ഇത് . എൻ.എ.എഫ്.എൽ.ഡി സിറോസിസ് ഉള്ളവരിൽ ക്യാൻസറിന്റെ അപകട സാധ്യത കുറയ്ക്കുന്നതായി കൂടുതൽ വ്യക്തമാണെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ ഹൃദയ രക്ത സംക്രമണവുമായി സംബന്ധിച്ച പഠനങ്ങളിൽ ബാരിയാട്രിക്ക് ശസ്ത്രക്രീയയുടെ സ്വാധീനത്തെക്കുറിച്ചാണ് ഗവേഷകർ പഠിക്കുന്നത്.

ശരീരഭാരം കുറയ്ക്കുന്നതിനു പകരം ശരീരഭാരം കുറയുന്നതിലൂടെയുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാൻസർ സാധ്യത കുറയുന്നതിന് കാരണമാകുന്നുണ്ടോയെന്ന് ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ അപകട സാധ്യത കുറയ്ക്കുന്ന മറ്റ് രീതികളെ കുറിച്ചുള്ള പഠനം നടത്താനും ഗവേഷകർ ആലോചിക്കുന്നു.

Related Articles

Back to top button