KeralaLatestThiruvananthapuram

ശാന്തിഗിരി ഗുരുമഹിമ ‘സഞ്ജീവനത്തിന്റെ പാതയിൽ’ ശ്രദ്ദേയമാകുന്നു

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ഗുരുമഹിമയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്ന ‘സഞ്ജീവനത്തിന്റെ പാതയിൽ’ പദ്ധതി ശ്രദ്ദേയമാകുന്നു. ഇതിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. മാർച്ച് 28ന് ‘ആത്മീയതയിൽ സ്ത്രീകൾക്കുള്ള പങ്ക് ‘ എന്ന വിഷയത്തിൽ ബ്രഹ്മകുമാരീസ് തിരുവനന്തപുരം ജില്ല കോർഡിനേറ്റർ ബ്രഹ്മകുമാരി മിനി സിസ്റ്റർ പ്രഭാഷണം നടത്തി. ആത്മീയതയിൽ സ്ത്രീകൾക്കുള്ള പങ്കിനെക്കുറിച്ചും അതിലൂടെ സമൂഹത്തിൽ മാതൃകയാവാൻ പെൺകുട്ടികൾ പ്രാപ്‌തരാകണമെന്നും തന്റെ പ്രഭാഷണത്തിൽ സിസ്റ്റർ ചൂണ്ടിക്കാട്ടി. ഓൺലൈനായാണ് ഈ പരിപാടി സംഘടിപ്പിച്ചത് .

Related Articles

Back to top button