Sports

മൂന്നാം ഏകദിനം: ഇന്ത്യയ്ക്ക് മികച്ച തുടക്കം; ശിഖർ ധവാന് അർദ്ധ സെഞ്ച്വറി

“Manju”

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധാവാനാണ് ബാറ്റിംഗിൽ തിളങ്ങിയത്. 45 പന്തിലാണ് ധവാൻ തന്റെ 32-ാം അർദ്ധ സെഞ്ച്വറി നേടിയത്. 35 റൺസുമായി രോഹിത് ശർമ്മ ക്രീസിലുണ്ട്. ഇംഗ്ലീഷ് ബൗളർമാർക്ക് മേൽ 9 ബൗണ്ടറികളുമായി ശിഖർധവാന്റെ മേധാവിത്വം . ഇരുവരും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 92 റൺസ് ചേർത്തിട്ടുണ്ട്.

ഇംഗ്ലണ്ടിനായി സാം ക്യൂരനും റീസ് ടോപലേയുമാണ് ബൗളിംഗിന് തുടക്കമിട്ടത്. ഈ മത്സരത്തിൽ ടീമിലേക്ക് വിളിപ്പിക്കപ്പെട്ട മാർക്ക് വുഡും ബെൻ സ്റ്റോക്‌സുമാണ് പന്തെറിയുന്ന മറ്റ് താരങ്ങൾ.

Related Articles

Back to top button