Kannur

‘ശബരിമല ശബരിമല എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ വോട്ട് വരുമെന്ന് കരുതേണ്ട’; പിണറായി

“Manju”

കണ്ണൂർ: ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് അടർന്നു വരുമെന്ന് മാദ്ധ്യമങ്ങൾ കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘നിങ്ങളെപ്പോലെയുള്ള മാദ്ധ്യമങ്ങൾക്ക് ഇങ്ങനെയുള്ള വിഷയങ്ങൾ വല്ലാതെ ഉയർത്തിക്കൊണ്ട് വരണമെന്നുണ്ട്. ഉയരുന്നുണ്ടോ?. വല്ലാതെ കിണഞ്ഞ് പരിശ്രമിക്കുകയല്ലേ, നാട് സ്വീകരിക്കുന്നുണ്ടോ?. നിങ്ങളുടെയടക്കം വിശ്വാസ്യതയാണ് തകരുന്നതെന്ന് മനസിലാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും ഗുണം കിട്ടിയോ?. അനുഭവത്തിൽ നിന്ന് പഠിക്കാൻ തയ്യാറാകണം’. മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ പി.ശ്രീരാമകൃഷ്ണന് എതിരായ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി. സ്പീക്കറെ പോലും തെറ്റായ വഴിക്ക് വലിച്ചിഴക്കുകയാണ്. കേന്ദ്രത്തിന്റെ നീക്കങ്ങളെ നിയമസഭ എതിർത്തപ്പോഴാണ് ഏജൻസികൾ സ്പീക്കർക്കെതിരെ നീങ്ങിയത്. അതുകൊണ്ട് എൽഡിഎഫിനെ തളർത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button