KeralaLatest

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ വൈകിട്ട് ആറു മണിക്ക് പ്രചാരണം അവസാനിപ്പിക്കണം.

പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവ നടത്തരുത്. ടെലിവിഷനിലും ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

നിര്‍ദ്ദേശം ലംഘിച്ച്‌ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ സെക്ഷന്‍ 126(1) പ്രകാരം പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് അവസാനിപ്പിക്കണം.

Related Articles

Back to top button