KeralaLatest

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍ അന്തരിച്ചു

“Manju”

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. കഥാകൃത്ത്, തിരക്കഥ രചയിതാവ്, സംഭാഷണം, സംവിധായകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്‍ കൂടിയാണ് മോഹനന്‍.

കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കള്‍, ബെല്‍റ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹനന്‍.താളം, കേളികൊട്ട് എന്നീ ചിത്രങ്ങള്‍ ടി എസ്‌ മോഹനന്‍ സംവിധാനം ചെയ്തു. 1993 ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ സിദ്ധിക്ക്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.

 

Related Articles

Back to top button