InternationalLatest

പട്ടാള ഭരണകൂടത്തെ മര്യാദ പഠിപ്പിക്കാൻ റോഡിൽ മാലിന്യങ്ങൾ വിതറി : മ്യാൻമർ

“Manju”

ബിജിംഗ്: മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ വലഞ്ഞ് ജനങ്ങൾ. അക്രമികളായ പട്ടാളക്കാരെ നേരിടാൻ ജനങ്ങൾ പുതിയ വഴികൾ തേടുകയാണ്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോഡിൽ ചപ്പുചവറുകൾ നിറച്ച് ജനങ്ങൾ പ്രതിഷേധിച്ചു. പട്ടാള ഭരണത്തിനെതിരായ പുതിയ സമരമുറയാണ് ചപ്പുചവറു പ്രക്ഷോഭമെന്നും എല്ലാവരും സഹകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാർ മാലിന്യങ്ങൾ കൊണ്ടുവന്ന് തെരുവിൽ കുന്നുകൂട്ടുകയാണ്. എന്നാൽ ഇവ നീക്കം ചെയ്യാനെത്തിയ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ ഇന്നലെ ഒരാൾ കൂടി കൊല്ലപ്പെട്ടു. കൂടാതെ വനമേഖലയിൽ സൈന്യം ബോംബാക്രമണവും നടത്തി. ജനങ്ങൾക്ക് നേരെ ഗ്രനേഡ് ലോഞ്ചർ പോലെ ശക്തിയേറിയ ആയുധങ്ങളാണ് സേന പ്രയോഗിക്കുന്നത്.

പ്രതിഷേധക്കാരും പട്ടാളവും തമ്മിലുളള ഏറ്റുമുട്ടലിൽ തിങ്കളാഴ്ച 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പട്ടാള അട്ടിമറിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 512 ആയി. ഇതിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടന്നത്. പട്ടാള ഭരണത്തിനെതിരെ രാജ്യത്ത് ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. നിരവധി പേർ അറസ്റ്റിലായി.

ആങ് സാങ് സ്യൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിയ്ക്ക് അധികാരം കൈമാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മ്യാൻമറിൽ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണയുമായി ലോകരാജ്യങ്ങളും എത്തിയിട്ടുണ്ട്. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചാണ് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്കെത്തിയത്.

Related Articles

Back to top button