IndiaKeralaLatest

‘ഓട്ടോ ഡെബിറ്റ് സൗകര്യം’ 6 മാസം കൂടി നീട്ടി ആര്‍ബിഐ

“Manju”

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കും ആശ്വസിക്കാം. ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടിനല്‍കി ആര്‍ബിഐ. പ്രതിമാസ ബില്‍, മാസവരിസംഖ്യ ഫോണ്‍ ബില്‍, റീചാര്‍ജ്, ഡിടിഎച്ച്‌ റീചാര്‍ജ്, ഒടിടി മാസവരി സംഖ്യ തുടങ്ങിയ ഇനങ്ങളില്‍ വരിക്കാരുടെ ബാങ്ക് അകൗണ്ടില്‍ നിന്നോ പേയ്‌മെന്റ് വോലറ്റുകളില്‍ നിന്നോ ക്രെഡിറ്റ് കാര്‍ഡുകളില്‍നിന്നോ ‘ഓട്ടമാറ്റിക്’ ആയി പണമെടുക്കാവുന്ന രീതി സെപ്റ്റംബര്‍ 30 വരെ തുടരാമെന്ന് ആര്‍ ബി ഐ അറിയിച്ചു.
മാര്‍ച്ച്‌ 31ന് ഇത് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ആര്‍ബിഐ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഈ വ്യവസ്ഥ നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കാട്ടി ധനകാര്യ സ്ഥാപനങ്ങള്‍ ആര്‍ബിഐയെ സമീപിച്ചിരുന്നു. സാങ്കേതിക സംവിധാനം പൂര്‍ത്തിയാകാത്തതാണ് ഇതിനു കാരണം. ഇതേത്തുടര്‍ന്നാണ് ആര്‍ബിഐ സമയം നീട്ടിനല്‍കിയത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരം, പണമീടാക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസമെങ്കിലും ഇടപാടുകാര്‍ക്ക് സന്ദേശമയച്ച്‌ അനുവാദം വാങ്ങിയ ശേഷമേ ഇടപാടു പൂര്‍ത്തിയാക്കാവൂ. 5000 രൂപ വരെയുള്ള ബില്ലുകള്‍ക്കാണ് ഇത്. അതിലും ഉയര്‍ന്ന ഇടപാടുകള്‍ക്ക് വണ്‍ടൈം പാസ് വേഡ് (ഒടിപി) തന്നെ ഏര്‍പെടുത്തണം.

Related Articles

Back to top button