IndiaLatest

കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെ 26 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

“Manju”

 

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെ 26 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ബെംഗളൂരു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 4 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ മുന്‍നിര അത്‍ലീറ്റുകള്‍ പരിശീലനം നടത്തുന്ന പട്യാലയില്‍ കോവിഡ് പടര്‍ന്നുപിടിച്ചത് ഗൗരവത്തോടെയാണു കേന്ദ്ര കായികമന്ത്രാലയം നോക്കിക്കാണുന്നത്. ആകെ 380 താരങ്ങളാണു പട്യാലയില്‍ വിവിധ ദേശീയ ക്യാംപുകളിലായി പരിശീലനം നടത്തുന്നത്.
ദേശീയ അത്‌ലറ്റിക്സ് ടീമിലെ ഭൂരിഭാഗം താരങ്ങളും പട്യാലയിലാണു പരിശീലനം. ഷോട്പുട്ട് പരിശീലകന്‍ മൊഹീന്ദര്‍ സിങ് ധില്ലന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ കോവിഡ് പിടിപെട്ടവരിലുണ്ട്. ക്യാംപുകളിലുള്ള മുഴുവന്‍ താരങ്ങളെയും പരിശോധനയ്ക്കു വിധേയമാക്കിയെന്നാണു സൂചന.

Related Articles

Back to top button