KeralaLatestThiruvananthapuram

ശാന്തിഗിരി ആയൂര്‍വേദ സിദ്ധവൈദ്യശാല കിളിമാനൂരില്‍

“Manju”

തിരുവനന്തപുരം : . ശാന്തിഗിരി ആയുർവേദ ആന്‍റ് സിദ്ധവൈദ്യശാലയുടെ 472- മത് ഏജൻസിയുടെ ഉദ്ഘാടനം കിളിമാനൂരിൽ 2021 ഏപ്രില്‍ 1 വ്യാഴാഴ്ച (ഇന്ന്) ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. കെ രാജേന്ദ്രൻ പ്രസിഡൻറ് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷത വഹിച്ചു. പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്യാം നാഥ് എസ്. നടത്തി. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ഷാജി. ഇ.കെ. എന്നിവരും ഉത്ഘാടന കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു. ശാന്തിഗിരിയുടെ ആയുർവേദ സിദ്ധ മരുന്നുകൾ, ശാന്തിഗിരി കറി പൗഡറുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, പൂജ ഔഷധങ്ങൾ, അങ്ങാടിമരുന്നുകൾ എന്നിവ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാദിവസവും ആയുർവേദ, സിദ്ധ ഡോക്ടർമാരുടെ സേവനവും ഈ വൈദ്യശാലയിൽ ലഭ്യമാണ്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നും സിദ്ധ വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ഡോക്ടർ മംഗളത്തിൻ്റെ നേതൃത്വത്തിലാണ് ഏജൻസി പ്രവർത്തിക്കുന്നത്.

 

Related Articles

Back to top button